pambumekkattu mana

Welcome to Pambummekkattu Mana

സർപ്പദോഷങ്ങൾക്ക് പരിഹാരം പാമ്പുംമേക്കാട്ട് മന


പാമ്പുമേക്കാട്ട് മന തൃശൂർ ജില്ലയിലെ ചാലക്കുടിക്ക് 11 കിലോമീറ്റർ അകലെയുള്ള വടമ എന്ന ഗ്രാമത്തിലാണ് പാമ്പുമേക്കാട്ട് മന സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രശസ്തമായ സർപ്പാരാധന കേന്ദ്രമാണ് പാമ്പുമേക്കാട്ട് മന.


സർപ്പദോഷം കൊണ്ട് വലയുന്ന ധാരാളം ആളുകൾ ഉണ്ട്. ജാതകത്തിൽ രാഹുകേതുക്കൾ ദോഷസ്ഥാനത്ത് വരുന്നതും വാസസ്ഥാനം (താമസിക്കുന്ന സ്ഥലം) ആയി ബന്ധപ്പെട്ടുള്ള ദോഷങ്ങൾ കൊണ്ടും പലരും ദുരിതങ്ങളും രോഗങ്ങളും അനുഭവിച്ച് കഷ്ടപ്പെടുന്നു. സർപ്പക്കാവ് നശിപ്പിക്കുക മുതലായ പാപങ്ങൾ ചെയ്ത ദോഷത്തിന് ഇതിനെല്ലാം ഉള്ള പരിഹാര കർമ്മങ്ങൾ പാമ്പുംമേക്കാട് മനയിൽ ചെയ്യുന്നു.

കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ഇവിടെ വന്ന് പ്രാർഥിച്ച് സന്താനഭാഗ്യം ഉണ്ടായ അനുഭവങ്ങൾ ധാരാളമാണ്. സന്താനഭാഗ്യത്തിനായി ദമ്പതികൾ ഇവിടെ വന്ന് കുട്ടികളുണ്ടായാൽ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്താം എന്ന് പ്രാർത്ഥിക്കുകയാണ് വേണ്ടത്.

നാഗർകോവിലുമായുള്ള പാമ്പുമ്മേക്കാട്ടു മനയ്ക്കുള്ള ബന്ധം


പ്രശസ്തമായ നാഗർകോവിൽ നാഗരാജ അമ്പലത്തിൽ തന്ദ്രിക അവകാശം പാമ്പുമേക്കാട്ടു മനയ്ക്കുണ്ട്.. പാമ്പുമേക്കാട്ടു മന നാഗർകോവിൽ നാഗരാജ അമ്പലവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്..മനയിൽ ജനിക്കുന്ന ആൺകുട്ടികളെ ഉപനയനത്തിന്ന് മുന്നേ നാഗർകോവിലിൽ നാഗരാജ അമ്പലത്തിൽ കൊണ്ടുപോയി തൊഴിക്കുന്ന പതിവ് ഇപ്പോളും തുടർന്ന് വരുകയാണ്.

വിശേഷദിവസങ്ങൾ


വൃശ്ചികം ഒന്നാണ് ഇവിടത്തെ വിശേഷ ദിവസം. പുതുതായി കുടുംബത്തിലെ ഒരാൾ ചുമതല ഏൽക്കുന്നതും ഈ ദിവസം തന്നെയാണ്. നാഗരാജാവായ വാസുകി പ്രത്യക്ഷപ്പെട്ടത് ഈ ദിവസം ആണ്. വൃശ്ചികം ഒന്നിന് കളമെഴുത്തു പാട്ടും നടത്തും. ഇവിടെ അഞ്ച് കാവുകൾ ഉണ്ട്. കിഴക്കിനിയിൽ ഒരു തൂക്ക് വിളക്ക് കെടാവിളക്കായി സൂക്ഷിക്കുന്നു. നിത്യവും രാവിലെ വിളക്ക് വച്ച് പൂജ. വിളക്കിൽ നിന്നും എടുക്കുന്ന വെളിച്ചെണ്ണയാണ് പ്രസാദമായി നൽകുന്നത്.

മനയുടെ അകത്തേക്ക് പ്രവേശനം


മനയുടെ അകത്തേക്ക് പ്രവേശനം മിഥുനം, കർക്കിടകം, ചിങ്ങം, ഒഴികെ വരുന്ന ഏത് മലയാള മാസം ഒന്നാം തീയതിയും.

കർക്കിടകം അവസാന ദിവസവും.

ന്നിമാസം ആയില്യം നാളിലും. മീനത്തിൽ തിരുവോണം മുതൽ ഭരണി വരെയുള്ള ദിവസങ്ങളിലും.

മേടം പത്തിനും എല്ലാ ഭക്തജനങ്ങൾക്കും മനയുടെ എല്ലാ കാവുകളിലും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെയാണ് ഇത് അനുവദിക്കുക.