paambumekkatt Mana
paambumekkatt Mana
pambumekkattu  mana

Pambumekkattu Mana

പാമ്പുമേക്കാട്ട് മന തൃശൂർ ജില്ലയിലെ ചാലക്കുടിക്ക് 11 കിലോമീറ്റർ അകലെയുള്ള വടമ എന്ന ഗ്രാമത്തിലാണ് പാമ്പുമേക്കാട്ട് മന സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രശസ്തമായ സർപ്പാരാധന കേന്ദ്രമാണ് പാമ്പുമേക്കാട്ട് മന.

സർപ്പദോഷം കൊണ്ട് വലയുന്ന ധാരാളം ആളുകൾ ഉണ്ട് ജാതകത്തിൽ രാഹുകേതുക്കൾ ദോഷസ്ഥാനത്ത് വരുന്നതും വാസസ്ഥാനം (താമസിക്കുന്ന സ്ഥലം) ആയി ബന്ധപ്പെട്ടുള്ള ദോഷം കൊണ്ടും പലരും ദുരിതങ്ങളും രോഗങ്ങളും അനുഭവിച്ച് കഷ്ടപ്പെടുന്നു. സർപ്പക്കാവ് നശിപ്പിക്കുക മുതലായ പാപങ്ങൾ ചെയ്ത ദോഷത്തിന് ഇവർക്കെല്ലാം ഉള്ള പരിഹാര കർമ്മങ്ങൾ പാമ്പുംമേക്കാട് മനയിൽ ചെയ്യുന്നു.

കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ഇവിടെ വന്ന് പ്രാർഥിച്ച് സന്താന ഭാഗ്യം ഉണ്ടായ അനുഭവങ്ങൾ ധാരാളമാണ്. സന്താന ഭാഗ്യത്തിനായി ദമ്പതികൾ ഇവിടെ വന്ന് പ്രാർഥിക്കുകയും കുട്ടികളുണ്ടായാൽ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്താം എന്ന് പ്രാർഥിക്കുകയുമാണ് വേണ്ടത്

മനയുടെ അകത്തേക്ക് പ്രവേശനം

മിഥുനം, കർക്കിടകം, ചിങ്ങം, ഒഴികെ വരുന്ന ഏത് മലയാള മാസം ഒന്നാം തീയതിയും. കർക്കിടകം അവസാന ദിവസവും. കന്നിമാസം ആയില്യം നാളിലും. മീനത്തിൽ തിരുവോണം മുതൽ ഭരണി വരെയുള്ള ദിവസങ്ങളിലും. മേടം പത്തിനും എല്ലാ ഭക്തജനങ്ങൾക്കും മനയുടെ എല്ലാ കാവുകളിലും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെയാണ് ഇത് അനുവദിക്കുക.

Contact Us

Pambummekkattu Mana
Vadama po ,Mala , Thrissur , Kerala,India pin: 680732
Tel : 0480 2890357 , 2891357

e-Mail: info@PambummekkattuMana.com,
www.PambummekkattuMana.com